തൃശൂർ: വടക്കേ ബസ്സ്റ്റാൻഡിൽ കോണ്‍ഗ്രസ് നേതാവിന്റെ അനധികൃത കടമുറിനിർമാണമെന്ന് ആരോപിച്ച് എൽഡിഎഫ് കൗണ്‍സിലർമാർ കുത്തിയിരിപ്പുസമരം നടത്തി.
മേയറടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെയാണ് അനധികൃതനിർമാണം പുരോഗമിക്കുന്നതെന്നാണ് എൽഡിഎഫ് ആരോപണം. അനുമതിയില്ലാത്ത താത്കാലികകെട്ടിടം പൊളിച്ചുമാറ്റണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍ പറഞ്ഞു.
കൗണ്‍സിലർമാരായ പി. സുകുമാരൻ, സൗമ്യ പ്രതീഷ്, എം.എസ്. സിജിത്ത്, അഡ്വ. അനീസ് അഹമ്മദ്, ജീസ് ജോർജ്, ലിംന മനോജ്, ഡോ. കീർത്തന കാർത്തികേയൻ, സിന്ധു തൈക്കാടൻ എന്നിവർ പ്രതിഷേധസമരത്തിൽ പങ്കെടുത്തു.
അതേസമയം, മുൻഭരണസമിതിയുടെ കാലത്താണ് കടമുറിനിർമാണത്തിനുള്ള ടെൻഡർ വിളിച്ചതെന്നും അതിനു സ്വാഭാവിക അനുമതി നൽകിയതാണെന്നും ഭരണപക്ഷം വിശദീകരിച്ചു.